Feb 25, 2012

ഒമ്പത് മിനിക്കഥകൾ

 ശില്‍പം


പണിതു  തീര്‍ത്ത ശില്പത്തെ  ശില്പി,  കണ്ണിമക്കാതെ നോക്കി 

നിന്നു. കാഴ്ച്ചക്കാരുടെ സ്തുതികീര്‍ത്തനങ്ങളില്‍  ശില്പി  എല്ലാം 

 മറന്നു. തന്നെ മറന്നു . ചുറ്റുപാടുകളെ മറന്നു . ലോകം തന്നെ 

മറന്ന് കണ്ണഞ്ചിപ്പിക്കുന്ന ശില്‍പം മാത്രം നോക്കി ഇരുന്നു .  

ഒടുവില്‍ കാലം പോയതും , കോലം നശിച്ചതും , നരകയറിയ വാര്‍ധക്യം 

വാരിപ്പുണര്‍ന്നതും അറിഞ്ഞു  തുടങ്ങിയപ്പോഴേക്കും  കാലം കറുത്ത് 

 വീണു തുടങ്ങിയിരുന്നു . മുന്നില്‍ മരണം മാത്രം !

അനാമകം .

കവിളിലൂടെ താഴോട്ടോഴുകിയ കണ്ണുനീര്‍ത്തുള്ളി നെഞ്ചില്‍ തങ്ങി നിന്ന് 

ഹൃദയത്തോട് ചോദിച്ചു .

"നീയെന്തിനാണ് കരയുന്നത് ?

" ഞാനോ ?"

"നീ കരയുന്നത് കൊണ്ടാണല്ലോ ഞാനുണ്ടായത് "

ഹൃദയം നിശ്ശബ്ദമായി. ദീര്‍ഘ നിശ്വാസത്തോടെ തുടര്‍ന്നു. 

ഞാനുണ്ടെന്നത് ശരി തന്നെ . പക്ഷെ എന്റെ കർമ്മത്തിൽ നിന്ന് ഞാൻ കാതങ്ങൾ  ദൂരെയാണ് . അതാണെന്നെ വിഷമിപ്പിക്കുന്നതും . ചുറ്റു പാടുകളിലേക്ക് നീയൊന്നു കണ്ണ് തുറക്കൂ ".

അത് കേൾക്കുന്നതിനും മുൻപേ  താപത്താല്‍ കണ്ണീർ ആവിയായി !

നിയോഗം


മുപ്പത്തിയൊന്നു വര്‍ഷം  കുടുംബത്തിനു വേണ്ടി  പ്രവാസ  ജീവിതം  നയിച്ച സഹപ്രവര്‍ത്തകന്റെ ശവമഞ്ചം അനുഗമിച്ചാണ് അയാള്‍ ആദ്യമായി ആ വീട്ടിലെത്തിയത്.  അലമുറകളൊന്നും അയാള്‍ക്ക്‌ കേള്‍ക്കാനേ കഴിഞ്ഞില്ല . മുഷിപ്പോടെ നീങ്ങുന്ന  സമയത്തിനൊപ്പം അയാളും കാത്തിരുന്നു . അവിടം മൂടി നിൽക്കുന്ന മൂകതക്കിടയിൽ ആരോ വിളിച്ചു പറയുന്നത് കേട്ടു.
"എല്ലാവരും കണ്ടു കഴിഞ്ഞില്ലേ ..... കാത്തു നില്‍ക്കാതെ ഇനിയെങ്കിലും ശവം  മറവു ചെയത് കൂടെ ? കുഞ്ഞുങ്ങള്‍ക്കു വിശന്നു തുടങ്ങിയിരിക്കുന്നു ".

 ശവം

അവരെന്റെ മുകളില്‍ വെള്ളത്തുണി പുതച്ചു വെറുമൊരു മരക്കട്ടിലില്‍ കിടത്തി .  ചുറ്റുമിരുന്നു ദൈവവചനങ്ങള്‍ ഉരുവിട്ട് കൊണ്ടിരിക്കുന്നു .ആരുടെയൊക്കെയോ തേങ്ങലുകള്‍ എനിക്ക് കേള്‍ക്കാം . 
കഴിഞ്ഞു പോയ കാലങ്ങള്‍ സ്ഫടികത്തിലെന്ന പോലെ തെളിയുന്നു .  വല്ലാത്ത ഒരാധി  കത്തിക്കയറുന്നു. എന്നെ അവര്‍ ശവക്കുഴിയിലേക്ക് എടുക്കാനൊരുങ്ങുകയാണ്  ' ഒരു ജീവിതം , ഒരവസരം കൂടി, നന്മകളെ തിരിച്ചറിയാൻ !' ഞാന്‍ വെങ്ങലോടെ , വേദനയോടെ ഓര്‍ത്തു പോവുന്നു . 

മണ്ണിലേക്ക് വെക്കാനൊരുംബെടുമ്പോള്‍ ഒന്ന് 

 കുതറിയോടാന്‍ കഴിഞ്ഞെങ്കിലെന്ന് മോഹിച്ചു .  കല്ല്‌ മൂടുമ്പോള്‍ ഞാന്‍ 

ഉറക്കെ പറയുന്നുണ്ടായിരുന്നു .

 " എന്നെ പുറത്തെടുക്കൂ . ഈ ഇരുണ്ട ഗേഹം വിഴുങ്ങുന്നതിനു മുമ്പ്!

  ഇരുളില്‍ ഞാന്‍ മാത്രമാവുകയാണ് ഇനി ?

ഭിക്ഷ

ദൈവമേ...ദയനീയമായിരുന്നു വിളി .തിരിഞ്ഞു  നോക്കുമ്പോള്‍ നേരെ നീളുന്ന ഭിക്ഷാ പാത്രം കണ്ടു . പാത്രം താങ്ങിയ എലുമ്പിച്ച  കൈകള്‍ക്ക് പിന്നില്‍ അതിലും ശോഷിച്ചോരസ്ഥികൂടം 

"ദൈവമേ.............." വിളി നീളുന്നു .

ഞാന്‍ ചുറ്റിനും നോക്കി . ആരും കാണുന്നില്ലെന്ന് ഉറപ്പു വരുത്തി . ഭിക്ഷാ പത്രത്തിലെ നാണയ തുട്ടുകളുമായി സ്ഥലം വിട്ടു .ഗണിക 

ഇരുളു തുരന്നു നടക്കുമ്പോള്‍ തെരുവില്‍ ഇരുട്ടു മുറ്റിയ ഗലിയില്‍ കറുകറുത്ത രൂപം..
" ആഫ്രിക്കന്‍ " 
മനസാ പുച്ചിച്ചു നടന്നകലാന്‍ തുടങ്ങുമ്പോള്‍ പിന്നില്‍ നിന്നും വശ്യമായ നാദം ഇരച്ചെത്തി .
" ഡാര്‍ലിംഗ് ....... ഹേയ് കമ്മോണ്‍  "
തിരിഞ്ഞു നിന്നു . 
കറുത്തിരുണ്ട മുഖത്ത്  സുതാര്യമാവുന്ന വെളുത്ത ദന്ത  നിരകള്‍ ..  
" കം ...ഡാര്‍ലിംഗ് , കം . ഒണ്‍ലി ട്വന്റി ദിര്‍ഹം !"
തരളമാവുന്നു മിഴികള്‍ . പേഴ്സു പരതി നോക്കി . പണം തികയില്ലെന്ന് കണ്ടു .തിരിഞ്ഞു നടന്നു .

വൃക്ഷം

ഒരു മാവു നടാനൊരുങ്ങുമ്പോള്‍ മനസ്സില്‍  പല ധാരണകളുമുണ്ടായിരുന്നു. ഓരോ ദിനവും വെള്ളം നനച്ചു . വളമിട്ടു.ഓരോരോ തളിരിലകളും തലോടി.ഓരോ  കീടങ്ങളെയും വിഷം  തളിച്ച് കൊന്നു . ഇല പടര്‍ന്നു തടിപെരുത്ത്  മാവു വളരുന്നത്‌ നോക്കിയിരുന്നു

  ചില്ലകളുറച്ചു . പൂക്കള്‍ നാമ്പിട്ടു.  അയാൾ ഉമ്മറത്തെ ചൂരക്കസേരയില്‍ നിന്നുമെണീക്കാതായി .  പൂക്കള്‍ കായ്കളായി പരിണാമപ്പെടുന്നു . കായ്കള്‍ മൂത്ത് പഴുക്കാന്‍ കൂടി  തുടങ്ങി. വളര്‍ച്ചയെത്തിയ ചില്ലാഗ്രങ്ങളില്‍ ഫലങ്ങള്‍ തൂങ്ങി നിന്നു.

ഫലങ്ങളില്‍ പറവകള്‍ കൊത്തുന്നു . അണ്ണാന്‍ കൂട്ടങ്ങള്‍ കരണ്ട് മുറിക്കുന്നു. വവ്വാലുകള്‍ തൊട്ട പഴങ്ങള്‍ മണ്ണില്‍ വീണു കിടക്കുന്നു. അയാൾ  ഉലഞ്ഞു. അസ്വസ്ഥതകള്‍  ഉന്മാദമായി .വഴിയാത്രക്കാര്‍ കല്ലെറിയാന്‍ കൂടി തുടങ്ങിയതോടെ അയാൾക്ക്‌ ക്ഷമ കെട്ടു. കോടാലിയെടുത്തു മരം വെട്ടിവീഴ്ത്തി . തിരികെ തന്റെ ചൂരക്കസേരയില്‍ വന്നിരുന്നു .


കവിയരങ്ങ്
കവിയരങ്ങ് നടക്കുന്ന ഹാളില്‍ ജനം തിങ്ങി നിറഞ്ഞു . വേദിയില്‍ മഹാകവി ഉപവിഷ്ടനായി .വാക്കുകള്‍ ഊര്‍ന്നു വീഴാന്‍ തുടങ്ങുമ്പോ ജനം ഇളകി മറിഞ്ഞു .ജൂബയുടെ കീശയില്‍ നിന്ന് കടലാസെടുത്തു നിവര്‍ത്തി .ശ്രവണ സുന്ദരമായി ആലാപനം തുടങ്ങി .
" വെയില് കേറും മുന്പ് മാര്‍കെറ്റില്‍ പോകണം -പോകും വഴി സുഹൃത്തിനെ കാണണം 
ചിട്ടിക്കാരന് കാഷെത്തിക്കണം ..... "
" ഹരേ ഉസ്താദ് ഉസ്താദ് വ- വ്വ " സദസ്സ് പുകഴ്ത്തിക്കൊണ്ടിരുന്നു . 
കവി ഈണത്തില്‍  തുടര്‍ന്നു 
" പിന്നെ പലവ്യഞ്ജനങ്ങള്‍ --പരിപ്പ് ഒരു കിലോ ,പഞ്ചസാര രണ്ടു കിലോ .അരിയും , പൊടിയും , വേണ്ടത്ര .."
" ബ്യൂടിഫുള്‍ . ഹരേ , ബ്യുടിഫുള്‍ 
പുരുഷാരം ഇളകി മറിഞ്ഞു കൊണ്ടിരിക്കെ ചിന്നെന്നു ആലാപനം നിര്‍ത്തി മഹാകവി പറഞ്ഞു .
" ക്ഷമിക്കണം , കടലാസ് മാറിപ്പോയി -

ഉറുമ്പുകൾ 

ഒരു ചെറിയ പഞ്ചസാരക്കട്ടയുടെ അടുത്തു നിന്ന് മൂന്നു ഉറുമ്പുകൾ തർക്കത്തിലേർപ്പെട്ടു .
ഒന്നാമൻ : ഞാനാണിത് കണ്ടത് അത് കൊണ്ട് ഇത് എനിക്കവകാശപ്പെട്ടതാണ് .
രണ്ടാമൻ : ഞാനാണ് ആദ്യം ഇതിനടുത്ത് എത്തിയത്. അത് കൊണ്ട് ഇത് എനിക്കവകാശപ്പെട്ടതാണ് .
മൂന്നാമൻ : നമ്മളിൽ മൂന്നു പേരിലും ശക്തൻ ഞാനാണ് .അത് കൊണ്ട് ഇത് ഞാനെടുക്കും .
മൂന്നു ഉറുമ്പുകളും തർക്കിക്കുന്നതിനിടെ എങ്ങു നിന്നോ രു ഈച്ച  പാറി വന്ന് പഞ്ചസാരക്കട്ടയുമായി സ്ഥലം വിട്ടു .